Thursday, 22 March 2012

ഏഴുമാസംകൊണ്ട് സാംസങ് വിറ്റത് 10 മില്യണ്‍ ഗാലക്‌സി എസ് സ്മാര്‍ട്ട്‌ഫോണ്‍




ഏഴുമാസം കൊണ്ട് സാംസങിന്റെ ആന്‍ഡ്രോയിഡ് ഫോണായ ഗാലക്‌സി എസ് വിറ്റുപോയത് എത്രയെന്നോ -10 മില്യണ്‍. വിപണിയിലെത്തി ആദ്യമാസം തന്നെ പത്തുലക്ഷം ഗാലക്‌സി എസ് അമേരിക്കയില്‍ ചെലവായത് വാര്‍ത്തയായിരുന്നു.

ആപ്പിളിന്റെ ഐഫോണിനോട് മത്സരിക്കാനുറച്ച് സാംസങ് വിപണിയിലെത്തിച്ചതാണ്ഗാലക്‌സി എസ്. ആ ലക്ഷ്യം ഒരര്‍ഥത്തില്‍ വിജയിച്ചുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. മികച്ച വിജയമാണ് ഗാലക്‌സി എസ് ലോകമെങ്ങും കൈവരിച്ചത്.

ഒരു ജിഗാഹെര്‍ട്‌സ് പ്രൊസസറും നാലിഞ്ച് ടച്ച്‌സ്‌ക്രീനും സൂപ്പര്‍ അമൊലെഡ് (AMOLED) ഡിസ്‌പ്ലെയും അഞ്ച് മെഗാപിക്‌സല്‍ ക്യാമറയും 8-16 ജിബി ഇന്റേണല്‍ ഫ് ളാഷ് മെമ്മറിയുമുള്ളതാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍.

വന്‍ പരസ്യപ്രചാരണമാണ് സാംസങ് ഗാലക്‌സി എസിനായി നടത്തിയത്. അത് ഫലം കണ്ടു എന്നാണ്, ഏഴുമാസംകൊണ്ട് 10 മില്യണ്‍ ഗാലക്‌സി എസ് വിറ്റഴിഞ്ഞു എന്ന വാര്‍ത്ത വ്യക്തമാക്കുന്നത്. കണക്കുകള്‍ പ്രകാരം വടക്കേയമേരിക്കയിലാണ് ഏറ്റവുമധികം ഗാലക്‌സി എസ് ഫോണുകള്‍ വിറ്റഴിഞ്ഞത് -40 ലക്ഷം. യൂറോപ്പില്‍ 25 ലക്ഷവും ദക്ഷിണകൊറിയയില്‍ 20 ലക്ഷവും ചെലവായി.

No comments:

Post a Comment